Posts

Showing posts from 2019

ബെഡ്‌റൂം തണുപ്പിക്കാനുള്ള ചില പൊടിക്കെകള്‍

Image
1- ടെറസില്‍ വെള്ള പെയിന്റടിക്കുക    ചൂടിനെ പുറംതള്ളാന്‍ കഴിയുന്ന നിറമാണ് വെള്ള. വെള്ള നിറത്തില്‍ തട്ടുന്ന പ്രകാശത്തെ ആഗിരണം ചെയ്യുന്നതിന് പകരം അത് പുറംതള്ളുകയാണ് ചെയ്യുക. അതുകൊണ്ട് തന്നെ വീടിന്റെ ടെറസിന് മുകളില്‍ വെള്ള പെയിന്റടിക്കുന്നത് ചൂട് കുറയ്ക്കാന്‍ സഹായകമാകും. ടെറസ്സ് നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം വൈറ്റ് സിമന്റ് അടിക്കാം. വൈറ്റ്‌ സിമന്റ് പല ഭാഗങ്ങളിലും ഒഴിച്ച് ചൂലുകൊണ്ട് അടിച്ച് പരത്തിയാല്‍ മതിയാകും. ശേഷം ടെറസ്സില്‍ കടലാസ് പെട്ടി കീറിയെടുത്ത് പരത്തിയിടുന്നത് നല്ലതാണ്. പറ്റുമെങ്കില്‍ അതിന് മുകളില്‍ ഗ്രീന്‍ നെറ്റ് വലിച്ചു കെട്ടുകയും ചെയ്യാം. 2- എയര്‍ ഗ്യാപ്പ് സൃഷ്ടിക്കുക ടെറസിന് മുകളിലായി ഒരു എയര്‍ ഗ്യാപ്പ് സൃഷ്ടിക്കുന്നത് ചൂടകറ്റാന്‍ സഹായകമാകും. ഇത് പലരീതിയില്‍ ചെയ്യാം. മണ്ണിന്റെ ഹോളോബ്രിക്‌സ് പാകുകയോ ചിരട്ടകള്‍ കമിഴ്ത്തി അടുക്കിവെക്കുകയോ ചെയ്യാവുന്നതാണ്. ഇത് മുകളില്‍ തട്ടുന്ന ചൂടിനെ താഴെ എത്താതെ സഹായിക്കും. 3- ടെറസില്‍ വെള്ളം നിറയ്ക്കുക ടെറസില്‍ വെള്ളം നിറയ്ക്കുന്നത് ചൂട് കുറക്കും. എന്നാല്‍ ടെറസില്‍ നേരിട്ട് വെള