ബെഡ്‌റൂം തണുപ്പിക്കാനുള്ള ചില പൊടിക്കെകള്‍








1-ടെറസില്‍ വെള്ള പെയിന്റടിക്കുക


   ചൂടിനെ പുറംതള്ളാന്‍ കഴിയുന്ന നിറമാണ് വെള്ള. വെള്ള നിറത്തില്‍ തട്ടുന്ന പ്രകാശത്തെ ആഗിരണം ചെയ്യുന്നതിന് പകരം അത് പുറംതള്ളുകയാണ് ചെയ്യുക. അതുകൊണ്ട് തന്നെ വീടിന്റെ ടെറസിന് മുകളില്‍ വെള്ള പെയിന്റടിക്കുന്നത് ചൂട് കുറയ്ക്കാന്‍ സഹായകമാകും. ടെറസ്സ് നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം വൈറ്റ് സിമന്റ് അടിക്കാം. വൈറ്റ്‌ സിമന്റ് പല ഭാഗങ്ങളിലും ഒഴിച്ച് ചൂലുകൊണ്ട് അടിച്ച് പരത്തിയാല്‍ മതിയാകും. ശേഷം ടെറസ്സില്‍ കടലാസ് പെട്ടി കീറിയെടുത്ത് പരത്തിയിടുന്നത് നല്ലതാണ്. പറ്റുമെങ്കില്‍ അതിന് മുകളില്‍ ഗ്രീന്‍ നെറ്റ് വലിച്ചു കെട്ടുകയും ചെയ്യാം.


2-എയര്‍ ഗ്യാപ്പ് സൃഷ്ടിക്കുക


ടെറസിന് മുകളിലായി ഒരു എയര്‍ ഗ്യാപ്പ് സൃഷ്ടിക്കുന്നത് ചൂടകറ്റാന്‍ സഹായകമാകും. ഇത് പലരീതിയില്‍ ചെയ്യാം. മണ്ണിന്റെ ഹോളോബ്രിക്‌സ് പാകുകയോ ചിരട്ടകള്‍ കമിഴ്ത്തി അടുക്കിവെക്കുകയോ ചെയ്യാവുന്നതാണ്. ഇത് മുകളില്‍ തട്ടുന്ന ചൂടിനെ താഴെ എത്താതെ സഹായിക്കും.

3-ടെറസില്‍ വെള്ളം നിറയ്ക്കുക

ടെറസില്‍ വെള്ളം നിറയ്ക്കുന്നത് ചൂട് കുറക്കും. എന്നാല്‍ ടെറസില്‍ നേരിട്ട് വെള്ളം നിറച്ചാല്‍ അത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. ടെറസിന്റെ ശക്തി കുറയുവാനും ലീക്ക് അനുഭവപ്പെടാനും ഇത് കാരണമാകും. ഇതിന് പകരം ടെറസില്‍ കൃത്യമായി ടാര്‍പായ വലിച്ചുകെട്ടിയ ശേഷം അതില്‍ വെള്ളം നിറക്കാവുന്നതാണ്. നനഞ്ഞ കയര്‍ ചാക്കുകളും തുണികളും ടെറസില്‍ വിരിക്കുന്നതും ഗുണം ചെയ്യും. തെങ്ങിന്റെ ഓല ടെറസില്‍ വിരിച്ച ശേഷം വെള്ളം ഒഴിക്കുന്നതും ചൂടിനെ പ്രതിരോധിക്കാന്‍ നല്ല മാര്‍ഗമാണ്.

4-ടെറസില്‍ ചെടി നടുക

ചൂടുകാലം തുടങ്ങുന്നതിനുമുമ്പ് ടെറസില്‍ പന്തലിട്ട് ഫാഷന്‍ ഫ്രൂട്ട് പോലെയുള്ള ഫ്രൂട്ട്‌സ് പച്ചക്കറികള്‍ ഐറ്റംസ് കൃഷി ചെയ്യുക എന്നാല്‍ ചൂടും കുറയും നമുക്ക് ആവശ്യമുള്ള പച്ചക്കറികള്‍ കിട്ടുകയും ചെയ്യും. ചീര പോലുള്ള ചെടികള്‍ പ്ലാസ്റ്റിക് ട്രേയിലാക്കി ടെറസ്സില്‍ നടുന്നതും പയറ്, കയ്പ, കോവക്ക തുടങ്ങിയവ ടെറസ്സില്‍ പടര്‍ത്തുന്നതും നല്ലതാണ്.

5-നനഞ്ഞ ശീലകള്‍

  നനഞ്ഞ ശീലകള്‍ ജനലുകളില്‍ തൂക്കിയിട്ട ശേഷം ജനല്‍ തുറന്നിടുക. പുറത്തുനിന്ന് വരുന്ന ചുടുകാറ്റ് തുണിയിലൂടെ കടന്നുപോകുമ്പോള്‍ തണുത്ത അന്തരീക്ഷം സൃഷ്ടിക്കപ്പെടും. കുറച്ച് വലിയ രീതിയിലുള്ള പ്ലെയ്റ്റില്‍ വെള്ളം നിറച്ച് മുറിയിലെ ഫാനിന് തൊട്ടുതാഴെ വെച്ചാല്‍ തണുപ്പ് ലഭിക്കും.







copy@sirajlive


Comments

Popular posts from this blog

മയ്യത്ത് നിസ്കാരം

ഖുർആൻ അനുഗ്രഹങ്ങളുടെ കലവറ

നിസ്കാരം