ഖുർആൻ അനുഗ്രഹങ്ങളുടെ കലവറ

ലോകത്തിലെ ഉത്കൃഷ്ടമായ ജീവിയാണ് മനുഷ്യന്‍. ആ മനുഷ്യന്‍ ജീവിക്കേണ്ടത് അവനെ സൃഷ്ടിച്ച രക്ഷിതാവിന്‍റെ നിയമങ്ങള്‍ക്കു വിധേയമായിട്ടാണ്. ദൈവിക നിയമങ്ങള്‍ കാലാകാലങ്ങളില്‍ മനുഷ്യര്‍ക്കെതിക്കുവാനായി പ്രവാചകന്മാരെയുംഅവരോടൊപ്പം വേദ ഗ്രന്ഥങ്ങളും അല്ലാഹു നിയോഗിക്കുകയുണ്ടായി. പ്രവാചക ശൃങ്കലയുടെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ്‌(സ). അദ്ദേഹത്തിലൂടെ ലോക വിമോചനത്തിന് വേണ്ടി അവതരിപ്പിച്ചിട്ടുള്ള വേദ ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ഇന്ന് വേദ ഗ്രന്ഥങ്ങളാണെന്ന് പറയുന്ന ഗ്രന്ഥങ്ങളില്‍ സ്വയം തന്നെ ദൈവികമാണെന്ന് വാദിക്കുന്ന ഏക ഗ്രന്ഥം. ഏകദേശം പതിനാല് നൂറ്റാണ്ടുകളായി യാതൊരു മാറ്റ തിരുത്തലുകളും കൂടാതെ നിലനില്‍ക്കുന്ന ഈ വേദഗ്രന്ഥം. അവസാനനാള്‍ വരെ നിലനില്‍ക്കുന്ന മാര്‍ഗദര്‍ശക ഗ്രന്ഥം. സകല സത്യത്തിലേക്കും വഴി നടത്തുന്ന ഗ്രന്ഥം. ലോകര്‍ക്ക് നീതിയെന്ത് അനീതിയെന്ത് എന്ന് പഠിപ്പിച്ച വിശുദ്ധ ഗ്രന്ഥം. വിശുദ്ധ ഖുര്‍ആന്‍ പഠിക്കുകയും, അതുള്‍ കൊള്ളുകയും,. അതനുസരിച്ച് ജീവിക്കുയും ചെയ്യേണ്ടത് ഓരോ മനുഷ്യരുടെയും ബാധ്യതയാണ്. വിശുദ്ധ ഖുര്‍ആന്‍ എന്താണ്? അതില്‍ ഉള്‍കൊള്ളുന്ന ആശയങ്ങള്‍ എന്തൊക്കെയാണ്? തുടങ്ങിയ കാര്യങ്ങള്‍ ഓരോരുത്തരും മനസ്സിലാക്കേണ്ടതുണ്ട് മുസ്ലിംകളുടെ കൈകളിലുള്ള ഈ വിശുദ്ധ ഗ്രന്ഥം മാനവരാശിയുടെ മൊത്തം വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍ പഠിച്ചയാളുകള്‍ അത് പഠിക്കാത്തവര്‍ക്ക് എത്തിച്ചു കൊടുക്കല്‍ അവരുടെ ബാധ്യതയാണ്. പഠിക്കാത്തവര്‍ പഠിക്കുകയും ചെയ്യുക. ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുന്നു : വിശുദ്ധ ഖുര്‍ആന്‍ പഠിക്കുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുകയാണെങ്കില്‍ ഏറ്റവും ശരിയായ പാതയിലൂടെ സഞ്ചരിക്കുവാന്‍ കഴിയുന്നു. അല്ലാഹു പറയുന്നു “തീര്‍ച്ചയായും വിശുദ്ധ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴികാണിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യ വിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന് സന്തോഷ വാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു” (17.9) ഏറ്റവും ഉത്തമര്‍: വിശുദ്ധഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് അല്ലാഹുവിന്റെയടുത്ത് ഏറ്റവും ഉത്തമര്‍. പ്രവാചകന്‍(സ) പറയുന്നു: “നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാകുന്നു.”(ബുഖാരി) ഖുര്‍ആന്‍ ശുപാര്‍ശ ചെയ്യും: വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ക്ക് പരലോകത്ത് ഖുര്‍ആന്‍ അല്ലാഹുവിനോട് ശുപാര്‍ശ ചെയ്യുന്നതാണ്. പ്രവാചകന്‍ (സ) പറയുന്നു: “നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക കാരണം അവസാന നാളില്‍ അത് പാരായണം ചെയ്തവര്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്യുന്നതാണ്‌” (മുസ്ലിം) പ്രയാസപ്പെട്ട് പാരായണം ചെയുന്നവര്‍ക്ക് രണ്ടു പ്രതിഫലം: വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയ ഭാഷയായ അറബി പഠിക്കുവാന്‍ ഓരോ മുസ്ലിമും പരിശ്രമിക്കേണ്ടതുണ്ട്. കാരണം ഖുര്‍ആനിന്‍റെ യഥാര്‍ത്ഥ ആശയവും, അര്‍ത്ഥവും അറബി പഠിച്ചാലേ മനസ്സിലാക്കുവാന്‍ കഴിയുകയുള്ളൂ. അങ്ങിനെ അറബി പഠിച്ച വരുന്ന ഒരാള്‍ അക്ഷരങ്ങള്‍ ഓരോന്നും കൂട്ടി യോജിപ്പിച് കൊണ്ട് തപ്പി തടഞ്ഞു ഖുര്‍ആന്‍ പാരായണം ചെയ്യുകയാണെങ്കില്‍ അവന് രണ്ടു പ്രതിഫലമുന്ടെന്നാണ് പ്രവാചകന്‍ (സ) പറയുന്നത്: “വളരെ ബുദ്ധിമുട്ടിക്കൊണ്ട് തപ്പിതടഞ്ഞ് ഖുര്‍ആന്‍ പാരായണം ചെയ്യുകയാണെങ്കില്‍ അവന് രണ്ട് പ്രതിഫലമുണ്ട് “(മുതഫഖുന്‍ അലൈഹി) ഖുര്‍ആന്‍ പാരായണം ചെയ്യുന്നവന്‍റെ ഉപമ: ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വിശ്വാസികളെ പ്രവാചകന്‍ ഉപമിക്കുന്നത് ശ്രദ്ധിക്കുക: “ഖുര്‍ആന്‍പാരായണം ചെയ്യുന്ന സത്യ വിശ്വാസിയുടെ ഉപമ നല്ല വാസനയും സ്വാദു മുള്ള മാദള നാരങ്ങയെ പോലെയാണ്, ഖുര്‍ആന്‍ പാരായണം ചെയ്യാത്ത വിശ്വാസിയുടെ ഉപമ വാസനയില്ലാത്ത മാധുര്യമുള്ള കാരക്കയെ പോലെയാണ് ഖുര്‍ആന്‍ പാരായണം ചെയ്യുന്ന കപടവിശ്വാസിയുടെ ഉപമ നല്ല വാസനയുള്ള കയ്പുരസമുള്ള റൈഹാനയെ പോലെയാണ്, ഖുര്‍ആന്‍ പാരായണം ചെയ്യാത്ത കപട വിശ്വാസിയുടെ ഉപമ വാസനയില്ലാത്ത കയ്പുരസമുള്ള ആട്ടങ്ങയെപോലെയാണ്”.(മുതഫഖുന്‍ അലൈഹി) ☄ഒരു അക്ഷരത്തിന് പത്ത് കൂലി: ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് അല്ലാഹുവിന്‍റെയടുത്ത് വളരെ പുണ്യമുള്ള കാര്യമാണ്. ഓരോ അക്ഷരത്തിനും പത്ത് കൂലി ലഭിക്കുന്നതാണ്. പ്രവാചകന്‍(സ) പറയുന്നു “ആരെങ്കിലും ഖുര്‍ആനില്‍ നിന്ന് ഒരു അക്ഷരം പാരായണം ചെയ്‌താല്‍ അവന്‌ ഒരു നന്മയുണ്ട്, ഓരോ നന്മയും പത്ത് നന്‍മ പോലെയാണ്. അലിഫ്-ലാം-മീം എന്നത് ഒരു അക്ഷരമാണെന്ന് പറയുന്നില്ല. അലിഫ് ഒരു അക്ഷരം, ലാം മറ്റൊരക്ഷരം, മീം മറ്റൊരക്ഷരവുമാകുന്നു”(ദാരിമി,തിര്‍മിദി) ☄വീടുകളെ ഖബറിടങ്ങള്‍ ആക്കാതിരിക്കുക: വീടുകളില്‍ ഖുര്‍ആന്‍ പഠിക്കുകയും പാരായണം ചെയ്യുകയും ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഖബറിടങ്ങളില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് പ്രവാചകന്‍(സ) വിലക്കിയിട്ടുണ്ട്. തിരുമേനി പറയുന്നു: നിങ്ങള്‍ നിങ്ങളുടെ വീടുകളെ ഖബറിടങ്ങള്‍ ആകരുത്, സൂറത്തുല്‍ ബഖറ പാരായണം ചെയ്യുന്ന വീടുകളില്‍ നിന്ന് പിശാചു വിരണ്ടോടുന്നതാണ്.”(മുസ്ലിം) ☄രാത്രി മുഴുവനും സുരക്ഷ: പ്രവാചക തിരുമേനി (സ) പറയുന്നു: ആരെങ്കിലും അൽ-ബഖറ സൂറത്തിലെ അവസാനത്തെ രണ്ടു ആയത്ത് രാത്രിയില്‍ പാരായണം ചെയ്യുകയാണെങ്കില്‍ അവനതു മതിയാകുന്നതാണ്” (മുതഫഖ്ന്‍ അലൈഹി) ☄ഖുര്‍ആനിലെ ഏറ്റവും ശ്രേഷ്ടമായ സൂറത്ത്: റാഫിഅബുനു മുഅല്ലാവില്‍ നിന്ന്: തിരുമേനി (സ) അദ്ദേഹത്തോട് പറയുകയുണ്ടായി: “നീ പള്ളിയില്‍ നിന്ന് പുറത്തു പോകുന്നതിന്നു മുമ്പ് ഖുര്‍ആനിലെ ഏറ്റവും ശ്രേഷ്ടമായ സൂറത്ത് നിനക്ക് ഞാന്‍ പഠിപ്പിച്ച് തരട്ടെയോ? എന്നിട്ട് എന്‍റെ കൈ പിടിക്കുകയുണ്ടായി, അങ്ങനെ പുറത്തു പോകുവാന്‍ ഉദ്ദേശിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു: “പ്രവാചകരെ, ഏറ്റവും ശ്രേഷ്ടമായ സൂറത്ത് പഠിപ്പിച്ച് തരാമെന്ന്‌ താങ്കള്‍ പറഞല്ലോ? അപ്പോള്‍ തിരുമേനി പറഞ്ഞു:അല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍. അത് ഏഴ് ആയത്തുകള്‍ ആണ്”. (ബുഖാരി) ഖുര്‍ആന്‍ പാരായണം ചെയ്യുന്ന കപടവിശ്വാസിയുടെ ഉപമ നല്ല വാസനയുള്ള കയ്പുരസമുള്ള റൈഹാനയെ പോലെയാണ്, ഖുര്‍ആന്‍ പാരായണം ചെയ്യാത്ത കപട വിശ്വാസിയുടെ ഉപമ വാസനയില്ലാത്ത കയ്പുരസമുള്ള ആട്ടങ്ങയെപോലെയാണ്”. (മുതഫഖുന്‍ അലൈഹി) ഖുര്‍ആനിലെ ഏറ്റവും ശ്രേഷ്ടമായ സൂക്തം: പ്രവാചക തിരുമേനി(സ) അബുമുണ്ടിരിനോട് പറയുന്നു, അബുമുന്ദിര്‍ നിനക്ക് ഖുര്‍ആനിലെ ഏറ്റവും ശ്രെഷ്ട്ടമായ ആയതെതാനെന്നറിയുമോ? അപ്പോള്‍ ഞാന്‍ ആയത്തുല്‍ കുര്‍സി ഓതിക്കൊടുത്തു ….. പ്രവാചകന്‍ എന്‍റെ നെഞ്ചില്‍ തടവിക്കൊണ്ട് എനിക്ക് ആശംസകള്‍ അര്‍പ്പിക്കുകയുണ്ടായി” (മുസ്ലിം) മുഅവ്വിദതൈനിയുടെ ശ്രേഷ്ടത: ആയിഷ(റ) നിന്നും നിവേദനം: പ്രവാചകന്‍ വല്ല രോഗവും ബാധിക്കുകയാണെങ്കില്‍ മുഅവ്വിദതൈനി ഓതുകയും ശരീരത്തില്‍ തടവുകയും ചെയ്യുമായിരുന്നു “അദ്ദേഹത്തിന് രോഗം കഠിനമായപ്പോള്‍ ഞാന്‍ മുഅവ്വിദതൈനി ഓതി പ്രവാചകന്‍ (സ)യുടെ കൈകളില്‍ ഊതി ശരീരം മുഴുവനും തടവിയിരുന്നു” (ബുഖാരി) ദജ്ജാലിന്‍റെ ഫിത്നയില്‍ നിന്നും സംരക്ഷണം പ്രവാചക (സ) തിരുമേനി പറയുന്നു: “ആരെങ്കിലും സൂറത്തുല്‍ കഹ്ഫിലെ ആദ്യത്തെ പത്ത് സൂക്തങ്ങള്‍ മന:പാഠമാക്കുകയാണെങ്കില്‍ അവന്‌ ടജ്ജാലില്‍ നിന്നും സംരക്ഷണം ലഭിക്കുന്നതാണ്. “മറ്റൊരു റിപ്പോര്‍ട്ടില്‍ സൂറത്തുല്‍ ഖഹ്ഫിലെ അവസാനത്തെ പത്ത്‌ ആയത്ത്‌ എന്നാണുള്ളത്.”(മുസ്ലിം) രണ്ടു ജുമുഅക്കിടയില്‍ പ്രകാശം ലഭിക്കും: പ്രവാചക (സ) തിരുമേനി പറയുന്നു :”ആരെങ്കിലും വെള്ളിഴായ്ച്ച ദിനം സൂറത്തുല്‍ കഹ്ഫ് പാരായണം ചെയ്യുകയാണെങ്കില്‍ അവനതു രണ്ടു ജുമുആ ക്കിടയില്‍ പ്രകാശം നല്‍കുന്നതാണ് (ഹാഖിം,ബൈഹഖി) ഖബര്‍ ശിക്ഷയില്‍നിന്നും സംരക്ഷണം: പ്രവാചക (സ) തിരുമേനി പറയുന്നു: “തബാറഖ(സൂറത്തുല്‍ മുല്‍ക്) എന്ന സൂറത്ത് ഖബര്‍ ശിക്ഷയില്‍ നിന്നും സംരക്ഷണം നല്‍കുന്നു” (ഹാഖിം,ബൈഹഖി). ഖുര്‍ആനിന്‍റെ മൂന്നിലൊന്ന്: വിശുദ്ധ ഖുര്‍ആനിന്‍റെ മൂന്നിലൊന്ന് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു സൂറത്തുണ്ട്. അതിനെ സംബന്ധിച്ച് പ്രവാചക (സ) തിരുമേനി പറയുന്നു: “കുല്‍ഹുവല്ലാഹു അഹദു” അല്ലാഹു അത് തന്നെയാണ് സത്യം, തീര്‍ച്ച അത് ഖുര്‍ആനിലെ മൂന്നിലോന്നിന് സമമാണ്.” (ബഖാരി). സ്വര്‍ഗത്തിലൊരു ഭവനം: മുആതുബ്നുഅനസ് (റ)നിന്നും നിവേദനം: പ്രവാചക (സ) തിരുമേനി പറയുന്നു “ആരെങ്കിലും ഖുല്‍ഹുവല്ലാഹു അഹദ് എന്നസൂറത്തു പത്ത്‌ പ്രാവശ്യം പാരായണം ചെയ്യുകയാണെങ്കില്‍ അല്ലാഹു അവന്‌ സ്വര്‍ഗത്തില്‍ ഒരു ഭവനം നിര്‍മിച്ചു കൊടുക്കുന്നതാണ് “(അഹ്മദ് ) ✔സ്വര്‍ഗത്തിന്‍റെ പാതയില്‍: അബൂഹുരൈറ(റ) വില്‍ നിന്ന് :പ്രവാചക (സ) തിരുമേനി പറയുന്നു: “ആരെങ്കിലും വിജ്ഞാനം അന്വേഷിച്ച് പുറപ്പെടുകയാണെങ്കില്‍ അല്ലാഹു അവന്ന്‌ സ്വര്‍ഗത്തിലേക്കുള്ള പാത എളുപ്പമാക്കി കൊടുക്കുന്നതാണ്, അല്ലാഹുവിന്‍റെ ഭവനമായ പള്ളിയില്‍ ഒരു വിഭാഗം ആളുകള്‍ ഒരുമിച്ചു കൂടി അവന്‍റെ ഗ്രന്ഥം പാരായണം ചെയ്യുന്നതിന്നും പഠിക്കുന്നതിന്നും ഒരുപാട് ശ്രേഷ്ടതകളും പ്രത്യേകതകളും ഉണ്ട്. സത്യവിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഖുര്‍ആന്‍ പാരായണം ചെയ്യുന്നതോടൊപ്പം തന്നെ അത് പഠിക്കുകയും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ടതുണ്ട്. വിശുദ്ധ ഖുര്‍ആന്‍ അനുസരിച്ച് ജീവിതം ക്രമീകരിച്ചത് കൊണ്ടാണ് പ്രവാച്ചകാനുയായികള്‍ അല്ലാഹുവിന്‍റെ ഇഷ്ടത്തിനും, ഉത്തമ സമുദായമെന്ന പ്രവാചക പ്രശംസക്കും പാത്രമായത്. ആയതിനാല്‍ അല്ലാഹുവിനെയും, പ്രവാചകനെയും, സ്വഹാബികളെയും സ്നേഹിക്കുന്നവര്‍ ഖുര്‍ആന്‍ പഠിക്കുവാനും ജീവിതത്തില്‍ പകര്‍ത്തുവാനും സന്നദ്ധരാവുക. അതിന്‌ സാധ്യമാവുന്ന എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തുക .അല്ലാഹു അനുഗ്രഹിക്കുമാരാകട്ടെ. ആമീന്‍. ഖുര്‍ആന്‍ അറബിയിലാണ് അവതീര്‍ണ്ണമായാത് അതുകൊണ്ട് തന്നെ അറബി വ്യാകരണങ്ങളും, ഉച്ചാരണ നിയമങ്ങളും പാലിച്ചു കൊണ്ട്തന്നെയാണ് പാരായണം ചെയേണ്ടത്. അല്ലാഹു പറയുന്നു “അക്ഷരസ്പുടതയോടുകൂടി സാവധാനപൂര്‍വ്വം ഓതുക” വിശുദ്ധ ഖുര്‍ആന്‍ മന:പ്പാഠമാക്കലും; വളരെ പുണ്യമുള്ള കാര്യമാണ്. അല്ലാഹു പറയുന്നു “വിശുദ്ധ ഖുര്‍ആന്‍ നീ ജനങ്ങള്‍ക്ക്‌ സാവകാശം ഓതി കേള്‍പ്പിക്കതക്കവിധം ഖണ്ഡങ്ങളും അദ്ധ്യായങ്ങളും ആക്കി നാം വകതിരിചിരിക്കുന്നു. ഒരു പ്രത്യേക ക്രമത്തിലത്രേ അതിനെ നാം അവതരിപ്പിച്ചിട്ടുള്ളത്. (17:106) നാം നമ്മുടെ കുട്ടികളെ ഖുര്‍ആന്‍ മനപ്പാഠമാക്കുന്നവരായി മാറ്റുക. അത് പരലോകത്ത് ഒരു മുതല്‍കൂട്ടായി മാറും.. അല്ലാഹു നമ്മെ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ..

Comments

Popular posts from this blog

മയ്യത്ത് നിസ്കാരം

നിസ്കാരം