ദീനുള്ള ഭാര്യ


■അവളെ നമുക്ക് സംശയിക്കേണ്ടിവരില്ല. ■നാം അടുത്ത് ഇല്ലെങ്കിലും അവളുടെ ശരീരം കാത്ത് സൂക്ഷിക്കും. ■നമുക്ക് വേണ്ടി റഹ്മാനായ റബ്ബിനോട് അവൾ പ്രാർത്‌ഥിക്കും. ■മക്കളുണ്ടായാൽ അവരെ നല്ല രീതിയിൽ വളർത്താൻ ശ്രമിക്കും.
■നൻമചെയ്യുന്ന കാര്യത്തിൽ അവൾ നമ്മുക്ക് സഹായിയാകും. ■ചാറ്റിങ്ങ് വർദ്ധിച്ച ഈ കാലഘട്ടത്തിൽ അന്യപുരുഷനുമായി അവൾ അനാവശ്യമായി ചാറ്റ് ചെയ്യുമെന്ന് പേടിക്കേണ്ടി വരില്ല.. ■മറ്റുള്ളവരെക്കുറിച്ച് നമ്മോട് പരദൂഷണം പറഞ്ഞ് ശല്യമുണ്ടാക്കില്ല. ■നമ്മുടെ കുടുംബത്തെ സ്നേഹിക്കും.അവർക്ക് ഉപകാരം ചെയ്യുന്ന കാര്യത്തിൽ പിശുക്ക് കാണിക്കില്ല. ■സീരിയലുകൾ തുറക്കുന്നതിന് പകരം അല്ലാഹുവിന്‍റെ ഖുർആൻ തുറക്കും.അത് പാരായണം ചെയ്യും. ■നല്ല കാര്യങ്ങൾ പറഞ്ഞാൽ മനസിലാകും,അതിലേക്ക് ഉൽസാഹം കാണിക്കും. ■ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കാൻ ശ്രമിക്കും. ■നാം പറഞ്ഞാൽ നമ്മെ അനുസരിക്കും.ധിക്കരിക്കില്ല. ■കോപം വന്നാലും മറ്റുള്ളവരുടെ മുന്നിൽ നമ്മെ അപമാനിക്കില്ല. അല്ലാഹുവിനെ അനുസരിച്ച് ജീവിച്ച് കൊണ്ട് നമ്മുടെ കണ്ണിന് കുളിർമ നൽകും. ■വീട്ടിൽ സമാധാനം നിലനിൽക്കും. നമുക്ക് നോക്കി സംതൃപ്തിയടയാനുള്ള അവളുടെ ശരീര സൗന്ദര്യം അന്യപുരുഷൻമാർക്ക് ആസ്വദിക്കാൻ പാകത്തിൽ അവൾ വസ്ത്രം ധരിക്കില്ല. _____________________ വിവാഹം കഴിയാത്തവരേ... ദീനുള്ള ഇണയെ തെരെഞ്ഞെടുക്കൂ... ജീവിതം സന്തോഷമുള്ളതാക്കാൻ അത് നിങ്ങളെ സഹായിക്കും.... _____________________ വിവാഹം കഴിഞ്ഞവരേ.... ഭാര്യയിൽ കാണുന്ന എന്തെങ്കിലും ചെറിയ കുറവുകൾ എടുത്ത്കാട്ടി നാം അവരെ വെറുക്കരുത്... നമുക്ക് സന്തോഷം നൽകുന്ന ഒരുപാട് മറ്റുഗുണങ്ങൾ അവളിലുണ്ടാകും. നാം അതിലേക്ക് നോക്കുക... നാം മനുഷ്യരാണ്.. കുറവുകളുണ്ടാകും.. പരസ്പരം പറഞ്ഞ് തിരുത്താൻ ശ്രമിക്കുക.... നമ്മുടെ സ്ത്രീകൾക്ക് നമ്മളാണ് സമാധാനം... എത്ര പ്രയാസം സഹിച്ചാണ് അവർ നമ്മുക്ക് വേണ്ടി ഓരോന്നും ഒരുക്കുന്നത്... ചിലർ ഹോട്ടൽ തൊഴിലാളികളെ പോലെയാണ്. രാവിലെ ഡ്യൂട്ടിയിൽ കയറുന്നു. വൈകീട്ട് അവസാനിക്കുന്നു.... പാവങ്ങൾ... നാമല്ലാതെ അവരുടെ വിഷമങ്ങൾ മനസിലാക്കാൻ മറ്റാരെങ്കിലുമുണ്ടൊ... നമ്മുടെ മക്കളെ വളർത്താൻ അവരെത്ര കഷ്ടപ്പടുന്നു.... അവർക്ക് നാം താങ്ങാവുക. തണലാവുക. സ്നേഹംകൊടുക്കുക....ആ പാവങ്ങൾക്ക് അതേ വേണ്ടൂ.... ഇൻഷാ അല്ലാ..... വിജ്ഞാനം പകര്‍ന്നു നല്‍കല്‍ ഒരു സ്വദഖയാണ് അത് കൈമാറുന്തോറും പുണ്യം വർദ്ധിചുകൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - ആമീന്‍

Comments

Popular posts from this blog

മയ്യത്ത് നിസ്കാരം

ഖുർആൻ അനുഗ്രഹങ്ങളുടെ കലവറ

നിസ്കാരം