വിജയികളുടെ വീട്



















രാത്രി നമസ്കാരത്തിന് മക്കളേയും കൂടെ കൂട്ടുക. സ്വന്തം മക്കള്‍ ഏതൊരു രക്ഷിതാവിനും കണ്‍കുളിര്‍മയാണ്. അവരുടെ ചിരിയും, നടത്തവും, സംസാരവും, ഉറക്കവും എല്ലാം സന്തോഷമാണ്. ☄നമ്മുടെ മക്കള്‍ റബ്ബിന്‍റെ ഏറ്റവും വലിയ അനുഗ്രഹമാണ്. സന്താന സൗഭാഗ്യമില്ലാത്ത എത്ര ദമ്പതികളുണ്ട്. “ഉമ്മാ,ഉപ്പാ” എന്ന വിളികേള്‍ക്കാന്‍ അവരുടെ മനസ്സ് എത്രയാവും കൊതിക്കുന്നുണ്ടാവുക! എങ്കില്‍ അല്ലാഹു നമുക്കത് നല്‍കി. അവന് സ്തുതി. അവന്‍ നല്‍കിയ സന്താനങ്ങളെ സ്വര്‍ഗത്തിലേക്കും നമുക്ക് കൂടെ കൂട്ടണ്ടേ? വേണം. ആ സമാധാനത്തിന്‍റെ ഭവനത്തില്‍ റബ്ബിന്‍റെ ഇഷ്ട ദാസന്മാരോടൊപ്പം മതിവരാത്ത വിഭവങ്ങള്‍ ആസ്വദിച്ച് ജീവിക്കാന്‍ നമ്മുടെ മക്കളും ഭാര്യയും വേണം. ☄അതിനെന്തുവേണം❓ 🕌 ദീനീചിട്ടയില്‍ വളര്‍ത്തണം. 💠 മര്യാദകള്‍ പഠിപ്പിക്കണം. 💠 നമസ്കാരം പരിശീലിപ്പിക്കണം. ☄തീര്‍ന്നില്ല സദാസമയം അവരെ നിരീക്ഷിക്കണം. ☄ഇതൊക്കെ സാധ്യമാണോ❔ ✅ സാധ്യമാണ്, ☄തീര്‍ച്ച... നമുക്ക് മാതൃക നമ്മുടെ മുത്ത് നേതാവല്ലേ.. അവിടുത്തെ ജീവിതത്തിലെ ഒരു സംഭവം കേള്‍ക്കണോ? നബി (ﷺ) യുടെ കരളിന്‍റെ കഷ്ണമായ ഫാത്വിമയും അവരുടെ ഭര്‍ത്താവ് അലി (റ) വും ഉറങ്ങുകയാണ്‌. രാത്രി സമയമാണ്. നബി (ﷺ) അവരുടെ വീട്ടില്‍ ചെന്നു.വാതിലില്‍ മെല്ലെ തട്ടി. എന്നിട്ട് ചോദിച്ചു; “നിങ്ങള്‍ രണ്ടു പേരും നമസ്കരിക്കുന്നില്ലേ?” അലി (റ) മറുപടി പറഞ്ഞു; “ഞങ്ങളുടെ ആത്മാവ് അല്ലാഹുവിന്‍റെ കയ്യിലാണ്. അവനതിനെ ഞങ്ങളിലേക്കയക്കാന്‍ ഉദ്ദേശിച്ചാല്‍ ഞങ്ങള്‍ എണീക്കും.” നബി (ﷺ) ഒന്നും മിണ്ടാതെ പോന്നു.കുറച്ചകലെ എത്തിയപ്പോള്‍ നബി (ﷺ) ഓതി: وَكَانَ اْلإِنْسَانُ أكْثَرَ شَيْءٍ جَدَلًا “മനുഷ്യന്‍ മഹാ താര്‍ക്കികന്‍ തന്നെ!” 📜 (ബുഖാരി:1223) 🏻നോക്കൂ! നബി (ﷺ) സ്വന്തം മകളോടും മരുമകനോടും ചോദിച്ചത് ഏത് നമസ്കാരത്തെ കുറിച്ചാണ്? 🔰 നിര്‍ബന്ധ നമസ്കാരത്തെ പറ്റിയാണോ? ☄അല്ല. ☄രാത്രി നമസ്കാരത്തിനാണ് അവിടുന്ന് അവരെ വിളിച്ചത്! സ്വന്തം നമസ്കരിക്കുന്നതോടോപ്പം തന്‍റെ മകളെയും മകളുടെ ഭര്‍ത്താവിനെയും നമസ്കാരത്തിന് വിളിച്ചുണര്‍ത്തുന്ന ലോക നേതാവിന്‍റെ മാതൃക എത്ര ഉന്നതമാണ്! ☔സ്വര്‍ഗ്ഗീയാനുഭൂതികള്‍ നുകരാന്‍ തന്‍റെ കുടുംബത്തിനും സാധിക്കണമെന്ന ചിന്ത നമുക്കുണ്ടോ? ☄ഉണ്ട്... ☄പക്ഷെ പ്രവര്‍ത്തനമില്ല അല്ലെ? ☄എന്ത് കൊണ്ടിങ്ങനെയായി? നമ്മുടെ റബ്ബിന്‍റെ മുന്നില്‍ മയക്കം വിട്ട് എണീറ്റ് ഭൂമിയില്‍ മുഖം വെച്ച് നമസ്കരിക്കാന്‍ നമുക്ക് സാധിക്കണം.. ☄നമ്മുടെ കുടുംബത്തിനും സാധിക്കണം.. ദുനിയാവിന്‍റെ ഏത് വിഷയത്തിലും നമ്മുടെ കുടുംബത്തിന് ഒരു പോരായ്മയും നാം വരുത്താറില്ലല്ലോ... പണത്തിനു പണം, വസ്ത്രത്തിന് വസ്ത്രം. അങ്ങനെ എല്ലാം.. ☄ശരി, എല്ലാം വേണ്ടത് തന്നെ. പക്ഷെ, ☄പരലോകത്തിന്‍റെ വിഷയത്തിലും നമുക്കീ ശ്രദ്ധ വേണ്ടേ? വേണം🔥 🕌നമ്മള്‍ നമസ്കരിക്കുന്നത് അവരും നമസ്കരിക്കട്ടെ.. റബ്ബിന്‍റെ മുമ്പില്‍ സങ്കടങ്ങള്‍ അവരും ഇറക്കിവെക്കട്ടെ.. 🌌 രാത്രിയുടെ അന്ത്യത്തിലെ ആരാധനയുടെ ആനന്ദം അവരും അനുഭവിക്കട്ടെ! നന്മ വളരട്ടെ , തിന്മ തളരട്ടെ وفقنا الله في ديارنا للمودة والسلامة

Comments

Popular posts from this blog

മയ്യത്ത് നിസ്കാരം

ഖുർആൻ അനുഗ്രഹങ്ങളുടെ കലവറ

നിസ്കാരം